BCC-street play& Reality show, Organized by ASHA and Health workers, are going on in Vithura health Block

HELP US TO MAKE THE SOCIETY HEALTHY
To read this Malayalam Text Click here and save the fonts, then copy and paste it in the 'font' folder which is in 'C' drive /windows folder. Then refresh the browser, You can read Malayalam

രോഗംരോഗലക്ഷണംപകർച്ചപ്രതിരോധമർഗ്ഗം
മലമ്പനി
പനി,അമിതമായ വിയർപ്പ് പനി മാറുമ്പോൾ ശക്തമായ വിറയലും,അസഹ്യമായ തലവേദന.
കൊതുകിലൂടെ
ചികിത്സ തേടുക,പൂർണ്ണ വിശ്രമം, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യപ്രവർത്തകരെ അറിയിക്കുക. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.കൊതുകുമുട്ടയിട്ട് വംശവർദ്ധനവ് നടത്തുന്ന സാഹചര്യ്ങ്ങൾ ഒഴിവാകുക. ടെറസ്സ്, സൺഷേഡുകൾ,ആട്ടുകല്ല്, ടിന്നുകൾ,കുപ്പികൾ,പാത്രം,പ്ലാസ്റ്റിക്ക് കണ്ടെയിനറുകൾ,ടയർ, മുട്ടത്തോടുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. റബ്ബർ ചിരട്ട ഉപയോഗിക്കാത്തപ്പോൾ കമഴ്ത്തി
വെക്കുക. ഒഴിവാക്കാൻ പറ്റാത്ത വെള്ളക്കെട്ടുകളിൽ ഗപ്പി, ഗംബുസിയ, മനത്തുകണ്ണി തുടങ്ങിയ മത്സ്യ്ങ്ങളെ നിക്ഷേപിക്കുക.ചെടിച്ചെട്ടിയിലെ തട്ടങ്ങൾ, ഫ്ലവർവെയ്സുകൾ, ഫ്രിഡ്ജിനടിയിലെ ട്രേ എന്നിവകളിലെ വെള്ളം ആഴ്ചയിലൊരിക്കൽ ഒഴിക്കിക്കളയുക. കക്കൂസ് ടാങ്കിലെ വാതകക്കുഴലിൽ നെറ്റുകെട്ടുക. കൊതുകുകടിയിൽ നിന്നും വ്യക്തി-സുരക്ഷക്കായി കൊതുകുവല/ ലേപനങ്ങളുപയോകിക്കുക.

ഡെങ്കിപ്പനി
കടുത്തപനി, കടുത്ത തലവേദന,മനമ്പുരട്ടലും ഛർദ്ദിയും, കണ്ണ് ചലിപ്പിക്കുമ്പോൾ അസഹ്യമായ വേദന,പ്രകാശത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമിട്ട്,അഞ്ചാം പനി പോലുള്ള പൊള്ളൽ, രക്ത സ്രാവം, അബോദ്ധാവസ്ഥകൊതുകീലൂടെ
ജപ്പാൻ‌ജ്വരംപനി, തലവേദൻ, ഛർദ്ദിക്കൽ, ഓക്കാനം,കഴുത്ത് കുനിക്കാൻ സാധിക്കാതെവരുക,ഓർമ്മക്കുറ്വ്, മാൻസിക വിഭ്രാന്തി,ബോദ്ധക്ഷയംകൊതുകിലൂടെ
മന്ത്ചൊറിഞ്ഞു തടിക്കുക, കൈകാലുകളിൽ താൽക്കാലിക വീക്കം,വേദനയോടുകൂടിയ കഴലവീക്കം.കൊതുകിലൂടെ
ചിക്കൻ‌ഗുനിയപെട്ടന്നുണ്ടാകുന്ന പനി, ത്വക്കിൽ പാടുകൾ, സന്ധിവേദന, തലവേദന, നടുവു വേദന, പ്രകാശത്തേക്കു നോക്കുമ്പോൾ കണ്ണുവേദന.കൊതുകിലൂടെ
എലിപ്പനിവിറയലോടുകൂടിയ പനി,കഠിനമായ തലവേദന,കണ്ണിൽ ചുവപ്പ്, തോലിപ്പുറത്ത് ചുവന്ന തടിപ്പ്,ത്വക്കിനടിയിൽ രക്തം പോടിയുകഎലി, വളർത്തുമൃഗങ്ങൾചികിത്സതേടുക, ആരോഗ്യ പ്രവർത്ത്കരെ അറിയിക്കുക,ചപ്പുചവറുകൾ കത്തിച്ചുകളയുക,ആഹാരാവശിഷ്ഠങ്ങൾ കൂട്ടിയിടാതെ സംസ്കരിച്ചുകളയുക, എലി നശീകരണം,കെട്ടിക്കിടക്കുന്നതും കലങ്ങിയതുമായ വെള്ളാത്തിൽ കുളിക്കാതിരിക്കുക,വീടിന്റെ പരിസർത്ത് വെള്ളക്കെട്ട് ഒഴിവാക്കുക,കർഷകർ കൃഷിയിടങ്ങളിൽ കൈകാലുകളിൽ
ഉറകൾ ധരിക്കുക, വളർത്തുമൃഗങ്ങ്നളെ താലോലിക്കുന്നതും ശരീരത്തിൽ കളിപ്പിക്കുന്നതും ഒഴിവാക്കുക.
വയറിളക്കംസാധാരണയിലും കവിഞ്ഞ് ദ്രാവക രൂപത്തിൽ മലവിസർജ്ജനം.മലിനമായകുടിവെള്ളംചികിത്സതേടുക, ആരൊഗ്യപ്ര-
വർത്തകരെ അറിയിക്കുക,ഓ
.ആർ.എസ് ലായനി ഉപയോഗിക്കുക,ആഹാരശുചിത്വം ഉറപ്പുവരുത്തുക,ശുദ്ധമായവെള്ളം ഉപയോഗിക്കുക,പരിസര ശുചിത്വം,വ്യക്തിശുചിത്വം,കുടിവെള്ള-സ്രോതസ്സ് സൂപ്പർ ക്ലോറിനേഷൻ നടത്തുക,മലമൂത്രവിസർജ്ജനം കക്കുസിൽ മാത്രം്ളം
കോളറപെട്ടെന്ന് കഠിനമായി കഞ്ഞി വെള്ളം പോലെയുള്ള വയറിളക്കം,ഛർദ്ദി, വളരെപെട്ടെന്ന് നിർജ്ജലീകരണംമലിനമായ ആഹാരം
മഞ്ഞപ്പിത്തംചെറിയ പനി, വിശപ്പില്ലായ്മ,ഓക്കാനം,ഛർദ്ദി,മൂത്രത്തിന് മഞ്ഞനിറംമലിനമായ ആഹാരം,
മലിനമായകുടിവെള്ളം
ചികിത്സതേടുക,ആരോഗ്യപ്രവർഠകരെ അറിയിക്കുക, രോഗി പൂർണ്ണ വിശ്രമം എടുക്കുക,രോഗിയുടെ മലം, മൂത്രം എന്നിവ അണുനാശിനികൊണ്ട് അണുവിമുക്തമാക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,സൂപ്പർ ക്ലോറിനേഷൻ, പരിസരശുചിത്വം, വ്യക്തിത്വ ശുചിത്വം,എളുപ്പം ദഹിക്കുന്ന ഭക്ഷണം കോടുക്കുക, മലമൂത്രവിസർജ്ജനം കക്കുസിൽ മാത്രം
ചിക്കൻ പോക്സ്പനി, നടുവു വേദന, സരീരത്തിൽ ചെറുയ കുമിളകൾവായുവിലൂടെ പകർച്ചചികിത്സതേടുക, ആരോഗ്യപ്രവർത്തകരെ അറിയിക്കുക,രോഗിയെ കാറ്റും വെളിച്ചവും കിട്ടുന്ന മുറിയിൽ മാറ്റിപാർപ്പിക്കുക,ഒരാൾ മാത്രം രോഗിയെ പരിചരിക്കുക-മുൻ‌പ് അസുഖം വന്നവരുണ്ടെങ്കിൽ ഉചിതം,വീറ്റും പരിസരവും ദിവസവും രണ്ടു നെരമെങ്കിലും പുകക്കുക,മുറികൾ അണുനാശിനി ഉപയോഗിച്ചു തുടക്കുക,ധാരാളം വെള്ളവും പഴവർഗ്ഗങ്ങളും ഉപയോഗിക്കുക,ഉപ്പും എണ്ണയും ഉപയോഗിക്കുന്നതു കുറക്കുക,പൂർണ്ണവിശ്രം,മേല്പറഞ്ഞ-
തിനു പുറമെ കുട്ടികൾ‌ക്കു പ്രതിരോധകുത്തിവെപ്പെടുക്കുക
മുണ്ടിനീര്പനി,വിറയൽ, തൊണ്ടക്കു വേദന, കഴുത്തിലുണ്ടാകുന്ന വീക്കം
അഞ്ചാംപനിപനി,മൂക്കൊലിപ്പ്, കണ്ണുകൾ ചുവക്കുക, വയറിളക്കം,ശരീരത്തിൽ ചെറിയകുരുക്കൾ പ്രത്യക്ഷപ്പെടുക.


കുടിവെള്ളം ക്ലോറിനേഷൻ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ
1. ആയ്രം ലിറ്റർ വെള്ളത്തിനു 2.5 ഗ്രാം ബ്ലീച്ചിഗ് പൌഡർ എടുക്കുക.(ശരാശരി വലിപ്പമുള്ള ഒരു തൊടി വെള്ളത്തിന് ഒരു തീപ്പെട്ടിക്കുട് എന്നനിലയിൽ ബ്ലീച്ചിഗ് പൌഡർ എടുക്കാവുന്നതണ്)മഴക്കാൽത്തും രോഗങ്ങൾ അധികമായികാണുന്ന സമയത്തും ആയിരം ലിറ്ററിനു 4ഗ്രം എന്ന തോതിൽ ബ്ലീച്ചിംഗ് പൌഡർ എടുക്കാവുന്നതാണ്.
2.ബ്ലീച്ചിംഗ് പൌഡർ വെള്ളമുപയോഗിച്ച് കുഴമ്പു രൂപത്തിൽ കലക്കുക തുടർന്ന് കൂടുതൽ വെള്ളം വെള്ളം ഉപയോഗിച്ച് നന്നായികലക്കുക.
3. ബ്ലീവ്ഹ്വ്ഹിംഗ് പൌദർ ലായനി 10 മിനിറ്റുനേരം തെളിറ്യുവാൻ അനുവദിക്കുക.
4. ലായനിയുടെമുകളിലെ തെളിഞ്ഞ ഭാഗം തൊട്ടിയിലേക്കു പകർത്തുക,ശേഷം തൊട്ടി നിറയത്തക്ക വിധം വെള്ളം നിറക്കുക.
5. കിണറ്റിലെ വെള്ളത്തിലെ നടുഭാഗത്തായി ലായനിഅടങ്ങിയ തൊട്ടി ഇറക്കിയ ശേഷം ഉയർഠുകയും താഴ്ത്തുകയും ചെയ്ത് ലായനി പൂർണ്ണമായും വെള്ളത്തിൽ കലക്കുക.

  • രണ്ടുമണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കുക.
  • മാസത്തിൽ രണ്ടുപ്രാവ്ശ്യമെങ്കിലും വെള്ളം ക്ലോറിനേറ്റു ചെയ്യുക.
  • ക്ലോറിനേഷനു ഗുളികകാളാണു ഉപയോഗിക്കുന്നതെങ്കിൽ 20 ലിറ്റർ വെള്ളത്തിനു ഒരു ഗുളിക എന്നതോതിൽ വിനിയ്യൊഗിക്കണം.






ക്ലോറിനേഷനുവേണ്ട ബ്ലീചിംങ്ങ് പൌഡർ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബക്ഷേമകേന്ദ്രങ്ങൾ, അംഗന്വാടികൾ എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്

പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി
ക്ഷയരോഗത്തിനുള്ള പൂർണ്ണ ചികിത്സ എല്ലാ പ്രാഥമികാരോഗ്യ കെന്ദ്രങ്ങളിലും ലഭ്യമാണ്.

രണ്ടാഴ്ചയോ അതിലധികമോ കാലമായി ചുമയുണ്ടെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി കഫം പരിശ്ധൻക്കു വിധേയമാക്കേണ്ടതാണ്.

ആറ് അല്ലെങ്കിൽ എട്ട് ആക്ഴ്ചത്തെ മുടക്കം കൂടാതെയുള്ള ചികിത്സകൊണ്ട് ക്ഷയരോഗം ഭേദമാക്കാവുന്നതാണ്.

ഓർക്കുക ക്ഫത്തിൽ രോഗാണുക്കളുള്ള ചികിത്സിക്കാത്ത ഒരു ക്ഷയരോഗി ഒരു വർഷം ചുരുങ്ങിയത് 15 പേർക്കെങ്കിലും ക്ഷയരോഗം പകർത്തിയിട്ടുണ്ടാവാം.


എത്രയും നെരത്തെയുള്ള ക്ഷയരോഗ നിർണ്ണയവും ചികിത്സയും ക്ഷയരോഗം പകരുന്നതിനെ തടയുന്നു.

കഫഠിൽ രോഗാണുക്കളുള്ള രോഗികളുടെ വീട്ടിൽ 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുണ്ടെങ്കിൽ മുൻ‌കരുതൽ ചികിത്സക്ക് വിധേയരാക്കേണ്ടതാണ്.